കാലവര്‍ഷം:മലപ്പുറം ജില്ലയില്‍ ഇതുവരെ പൊലിഞ്ഞത് 40 ജീവനുകള്‍

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മെയ് 29 മുതല്‍ ഇതുവരെ ഏഴ് താലൂക്കുകളിലായി 40 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്. 12 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ 3, ഏറനാട് നാല്, തിരൂരങ്ങാടി 1, പെരിന്തല്‍മണ്ണ 2, പൊന്നാനി 2, നിലമ്പൂര്‍ 11 എന്നിങ്ങനെയാണ് മരണപ്പെട്ടത്. ഒരാളെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2008.08 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ മാത്രം 202.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

38 വീടുകള്‍ പൂര്‍ണ്ണമായും 643 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 153.99 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 4339.14 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. 10676.40315 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.