Section

malabari-logo-mobile

മഴക്കെടുതി : കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് പ്രത്യേക വായ്പ പദ്ധതി

HIGHLIGHTS : തിരുവനന്തപുരം:കേരളത്തിലുണ്ടായ മഴക്കെടുതിയില്‍ നാശനഷ്ടം നേരിട്ട കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന റിസര്‍ജ...

തിരുവനന്തപുരം:കേരളത്തിലുണ്ടായ മഴക്കെടുതിയില്‍ നാശനഷ്ടം നേരിട്ട കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന റിസര്‍ജന്റ് കേരള ലോ പദ്ധതിക്ക് തുടക്കമായി. പ്രകൃതിക്ഷോഭ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപയ്ക്ക് അര്‍ഹരായ കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ വായ്പ. വായ്പയുടെ ഒമ്പത് ശതമാനം വരെയുള്ള പലിശ തുക സര്‍ക്കാര്‍ വഹിക്കും.
ഗൃഹോപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, മിക്സി, ഗ്യാസ്റ്റൗ, കുക്കര്‍, കിടക്കകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവക്ക് പുറമെ വീടിന്റെ ചെറിയ അറ്റകുറ്റ പണികള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനുമാണ് ഈ വായ്പ ഉപയോഗിക്കാനാവുക. ഇത് കൂടാതെ ഉപജീവനമാര്‍ഗ്ഗങ്ങളായിരു ആട്, കോഴി തുടങ്ങിയവ വാങ്ങുന്നതിനും വായ്പ ഉപയോഗപ്പെടുത്താവുതാണ്.

ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പയായി അനുവദിക്കുന്ന പരമാവധി തുകയായ 10 ലക്ഷം രൂപയില്‍ നിന്നാണ് അംഗങ്ങളുടെ അപേക്ഷ പ്രകാരം അയല്‍ക്കുട്ടത്തില്‍ നിന്ന് വായ്പ നല്‍കുന്നത്. അപേക്ഷകയുടെ വായ്പ തിരിച്ചടവിനുള്ള കഴിവ്, ആവശ്യപ്പെട്ട തുകക്കുള്ള നഷ്ടം എന്നിവ ശരിയാണെന്ന് അയല്‍ക്കുട്ടം പരിശോധിച്ച് ഒരു ലക്ഷം വരെയാണ് വായ്പയായി നല്‍കുക. സ്വയം സഹായ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കു വായ്പയായതിനാല്‍ അപേക്ഷകര്‍ക്ക് പ്രത്യേകം ഈട് നല്‍കേണ്ടതില്ല. പകരം നാല് വര്‍ഷം കൊണ്ട് തിരിച്ചടക്കാവുന്ന ഈ വായ്പ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ ഈടിന്മേലാണ് ലഭ്യമാക്കുക.

sameeksha-malabarinews

വായ്പ ലഭിക്കുതിനായി അയല്‍ക്കൂട്ടത്തിന്റെ അക്കൗണ്ടുള്ള ബാങ്കിലാണ് അപേക്ഷ നല്‍കേണ്ടത്. വായ്പ ലഭിച്ചവര്‍ പലിശ ഉള്‍പ്പടെയുള്ള തുകയാണ് മാസ ഗഡുക്കളായി അടക്കേണ്ടത്. പലിശ തുക പിന്നീട് അവരുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കും. കുടുംബശ്രീയില്‍ അംഗമായ കുടുംബത്തിലെ ഒരു വനിതക്ക് മാത്രമാണ് വായ്പ ലഭ്യമാകുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!