Section

malabari-logo-mobile

പ്രളയക്കെടുതി കേരളത്തിന് 500 കോടി: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം;പരിക്കേറ്റവര്‍ക്ക് 50,000 രൂപ;കേന്ദ്ര സഹായം

HIGHLIGHTS : കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ സഹായം പ്രഖ്യാപിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന...

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ സഹായം പ്രഖ്യാപിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രിയെ അറിയിച്ചത്. അതെസമയം വെള്ളം താഴ്ന്ന ശേഷം മാത്രമെ യഥാര്‍ത്ഥ നഷ്ടം കണക്കാന്‍ പറ്റുകയൊള്ളു. 2000 കോടി രൂപയാണ് അടിയന്തിരമായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കാന്‍ തീരുമാനിച്ചു. കാര്‍ഷിക നഷ്ടം വിലയിരുത്താനും നഷ്ടപരിഹാരം നല്‍കുന്നതിനും കേന്ദ്രം നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് കമ്പനികളോടു പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

sameeksha-malabarinews

തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്നും തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാനായി ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയും കേരളത്തിലെ റോഡുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും നിര്‍ദേശിച്ചു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തിലെത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രളക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് 500 കോടയിടെ ഇടക്കാലാശ്വാസമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി തുക അനുവദിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!