Section

malabari-logo-mobile

പ്രളയത്തില്‍ രക്ഷകരായ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യതൊഴിലാളികളെയും എസ്ടിയു  ആദരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:പ്രളയദുരന്തത്തിലെ രക്ഷകർ കേരളത്തിന്‍റെ “കടല്‍സൈന്യ”ത്തെ സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍(എസ്ടിയു)ന്‍റെ നേതൃത്വത്തില്‍  പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി:പ്രളയദുരന്തത്തിലെ രക്ഷകർ കേരളത്തിന്‍റെ “കടല്‍സൈന്യ”ത്തെ സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍(എസ്ടിയു)ന്‍റെ നേതൃത്വത്തില്‍  പരപ്പനങ്ങാടിയില്‍ ആദരിച്ചു.  സമ്മേളനം സംസ്ഥാന മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട്സയ്യിദ് ഹൈദറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു.

കടലുണ്ടിപുഴയിൽ രണ്ട് കുരുന്നുജീവനുകളെ രക്ഷപ്പെടുത്തിയ പരപ്പനങ്ങാടി ഉള്ളണത്തെ കുന്നത്തേരി ശാക്കിർ, പ്രയബാധിതർക്ക് തന്റെ ശരീരം പാലമാക്കിക്കൊടുത്ത കൂട്ടായിലെ സിയാദ്, തന്റെ മുതുക് ചവിട്ടുപടിയാക്കികൊടുത്ത പരപ്പനങ്ങാടി ആവിയിൽബീച്ചിലെ കെ പി ജൈസൽ, സന്നദ്ധപ്രവർത്തനത്തിന് നേതൃത്വം നൽകിയ എം എച്ച് മുഹമ്മദ്, എം പി ഹംസക്കോയ താനൂർ, മെഡിക്കൽ എൻട്രൻസിൽ ബീടെക്കിൽ ഉയർന്ന മാർക്കോടെ പ്രവേശനം നേടിയ ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ചേക്കാലി അബ്ദുറസാഖിന്റെ മകൾ സാനിറ എന്നിവരെ തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

sameeksha-malabarinews

പ്രയദുരന്തത്തിൽ രക്ഷകരായ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള ബഹു മതിപത്രം ദേശീയജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി സമ്മാനിച്ചു. ഇ.ടി.മുഹമ്മദ്‌ ബഷീര്‍,എം.പി ,മുസ്ലിംലീഗ് ദേശീയ സിക്രട്ടറി എം.പി. അബ്ദുസമദ് സമദാനി, എസ്ടിയു സംസ്ഥാനപ്രസിഡന്‍റ് അഹമ്മദ്കുട്ടിഉണ്ണിക്കുളം, ജനറല്‍സെക്രട്ടറി അഡ്വ:എം.റഹ്മത്തുള്ള, പി.കെ.അബ്ദുറബ്ബ് എം എൽ എ, പി.അബ്ദുല്‍ ഹമീദ് എം എൽ എ, അബ്ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, സയ്യിദ് പി എസ് എച്ച് തങ്ങൾ, കെ കെ ഹംസ, വല്ലാഞ്ചിറ മജീദ്, കെ കുഞ്ഞിമരക്കാർ, എം എച്ച് മുഹമ്മദ്, എച്ച് ഹനീഫ, മഞ്ചാൻ അലി, പി വി അബ്ദുൽഅസീസ്, ഹുസൈൻ പുതിയങ്ങാടി, കെ കെ ഇസ്മായിൽ, വിഴിഞ്ഞം റസാഖ്, ടികെ അഷ്‌റഫ്, എ പി കുഞ്ഞിമോൻ, മനാഫ് വാക്കാട്, അബ്ദുറസാഖ് ചേക്കാലി, സത്താർ ആനങ്ങാടി, റസാഖ് പൊന്നാനി, അലിക്കുട്ടി കൂട്ടായി, ഇ പി കുഞ്ഞാവ, പി കെ ഹംസക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ:കെ പി സൈതലവി സ്വാഗതവും എം പി ഹംസക്കോയ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!