Section

malabari-logo-mobile

വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ നാലാം ദിനത്തിലേക്ക്

HIGHLIGHTS : ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായ വ്യോമസേനാ വിമാനം എ എന്‍ 32 നെ കുറിച്ച് മൂന്നാം ദിനവും യാതൊരു വിവരവും ലഭിച്ചില്ല. വിമാനത്തിനായുള്ള തെ...

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായ വ്യോമസേനാ വിമാനം എ എന്‍ 32 നെ കുറിച്ച് മൂന്നാം ദിനവും യാതൊരു വിവരവും ലഭിച്ചില്ല. വിമാനത്തിനായുള്ള തെരച്ചില്‍ ഇന്നും തുടരും. ഐഎസ്ആര്‍ഒ യുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റിന്റെ സേവനമാണ് തെരച്ചിലിനായി ഉപയോഗിക്കുന്നത്.

റിസാറ്റ് ഉപയോഗിക്കുകയാണെങ്കില്‍ രാത്രിയും പകലുമെന്നില്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഇരുണ്ട മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പോലും ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും എന്നത് തെരച്ചിലിനെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

sameeksha-malabarinews

ഇതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്നു തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചില വ്യോമസേനാ വിമാനങ്ങള്‍ക്കു പിന്മാറേണ്ടി വന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 29 പേരുണ്ടായിരുന്ന വ്യോമസേനാ വിമാനം എ എന്‍ 32 വെള്ളിയാഴ്ച രാവിലെ ആണ് കാണാതായത്. ചെന്നൈയില്‍ നിന്ന് രാവലെ 8.30 ന് പറന്നുയര്‍ന്ന് പത്ത് മിനിട്ടിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കോഴിക്കോട് മക്കട കോട്ടൂപ്പാടം സ്വദേശി വിമല്‍(30), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന തെരച്ചിലില്‍ 12 വിമാനങ്ങളും 13 കപ്പലുകളും പങ്കെടുക്കുന്നുണ്ട്. ശ്രീലങ്കയും മലേഷ്യയും തെരച്ചില്‍ പ്രവര്‍ത്തനത്തിനായി ഇന്ത്യക്ക് സഹായവുമായി രംഗത്തുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!