മധ്യപ്രദേശില്‍ ദേശീയ പാതയില്‍ വിമാനം പറന്നിറങ്ങി

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കനത്ത കാറ്റുമൂലം വിമാനം ദേശീയപാതയില്‍ അടിയന്തിരമായി ലാന്റിംഗ് നടത്തി. ബേട്ടൂര്‍ എന്ന സ്ഥലത്ത് ദേശീയപാത 69 ലാണ് കനത്ത കാറ്റുമൂലം ഒരു സ്വകാര്യ വിമാനത്തിന് നിയന്ത്രണം വിടുമെന്ന അവസ്ഥയില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തേണ്ടി വന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് ആദ്യ വിവരം.

സെസന്ന എന്ന് പേരുള്ള ഈ ചെറു വിമാനം ആരുേടതണെന്ന വിവരം പുറത്തു വിട്ടിട്ടില്ല. റോഡിലെ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ലാന്റിങ്ങ് നടത്തിയത്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്ന് അറിവായിട്ടില്ല.