Section

malabari-logo-mobile

വിമാന യാത്രാ നിരക്കില്‍ വര്‍ദ്ധന

HIGHLIGHTS : ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ വര്‍ദ്ധന. റംസാന്‍ അവധിയും, വേനല്‍ അവധിയും മുന്നില്‍ കണ്ടാണ് വിമാനയാത്രാനിരക്കില്‍ വി...

flightഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ വര്‍ദ്ധന. റംസാന്‍ അവധിയും, വേനല്‍ അവധിയും മുന്നില്‍ കണ്ടാണ് വിമാനയാത്രാനിരക്കില്‍ വിമാന കമ്പനികള്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അടിയന്തിര യാത്രക്കാര്‍ ടിക്കറ്റിനായി ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ഈ മാസം അവസാനത്തോടെ ഒമാനിലെ സ്‌കൂളില്‍ വേനലവധി ആരംഭിക്കുകയാണ്. അവധിക്കാലത്ത് ഈ മാസം 20 ഓടെ നാട്ടിലെത്തി ഓഗസ്റ്റ് പകുതിയോടെ തിരിച്ച് പോകുന്ന ഒരു യാത്രക്കാരന് വിമാനയാത്രാനിരക്കായി ഏകദേശം 45,000 ത്തോളം രൂപ ചിലവ് വരും. മാതാപിതാക്കളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് നാട്ടില്‍ വന്ന് പോകാന്‍ രണ്ട് ലക്ഷത്തോളം രൂപ ചിലവാകും.

sameeksha-malabarinews

മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്ന ന്യായീകരണം. എന്നാല്‍ പെട്ടെന്ന് യാത്രക്ക് പദ്ധതിയിടുന്നവരെ ശരിക്കും പിടിച്ചുലക്കുന്നതാണ് പുതുക്കിയ യാത്രാനിരക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!