വിമാനത്തില്‍വെച്ച്‌ എയര്‍ഹോസ്‌റ്റസിനെ കെട്ടിപ്പിടിച്ച്‌ ചുംബിച്ച യുവാവിന്‌ 3 മാസം തടവും നാടുകടത്തലും

Untitled-1 copyദുബൈ: എയര്‍ഹോസ്‌റ്റസിനെ കെട്ടിപ്പിടിച്ച്‌ ചുംബിച്ച യുവാവിന്‌ തടവും നാടുകടത്തലും ശിക്ഷ. താന്‍സാനിയന്‍ പൗരനായ 42 കാരനാണ്‌ കേസിലെ പ്രതി. ഇയാള്‍ അമേരിക്കന്‍ വിമാനത്തിലെ എയര്‍ഹോസ്‌്‌റ്റസിനോടാണ്‌ അപുമര്യാദയായി പെരുമാറിയത്‌.

ഏപ്രില്‍ 22 ന്‌ താന്‍സാനിയയില്‍ നിന്നും ദുബൈയിലേക്ക്‌ പറന്ന വിമാനത്തിലാണ്‌ സംഭവം നടന്നത്‌. കോടതിയില്‍ ഹാജരാക്കയി പ്രതി കുറ്റം നിഷേധിച്ചിരുന്നു.

പ്രതി ഒരു സെല്‍ഫിയെടുക്കണമെന്ന്‌ പറഞ്ഞ്‌ എയര്‍ഹോസ്‌റ്റസിനെ സമീപിക്കുകയും ഇതിനിടയില്‍ കടന്നു പിടിച്ച്‌ ചുംബിക്കുകയുമായിരുന്നത്രെ.