താനെയില്‍ ഫ്‌ളാറ്റിന്‌ തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു.

thaneമുംബൈ: താനെയിലെ സാമാന്ത നഗറിലെ 12 നിലകളുള്ള ഫ്‌ളാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ വൃദ്ധ ദമ്പതികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ശിവാജിറാവു ചൗഗുള്‍(84), ഭാര്യ നിര്‍മ്മല ചൗള്‍(78) എന്നിവരാണ് മരിച്ചത്. വിക്രമാദിത്യ സാവെ, ഭാര്യ രഞ്ജന സാവെ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നു പുലര്‍ച്ചെയാണ് സുന്ദര്‍ബന്‍ പാര്‍ക്കിലെ ഗുല്‍മോര്‍ സൊസൈറ്റിയിലുള്ള ഫഌറ്റില്‍ തീപിടുത്തമുണ്ടായത്. തുടര്‍ന്ന് തീ മറ്റു നിലകളിലേക്ക് കൂടി പടരുകയായിരുന്നു. അപകടത്തില്‍ നിന്നും നിരവധി പേര്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെട്ടു.