ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 4 വയസ്സുകാരി മരിച്ചു

dayaകൊച്ചി : ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 4 വയസ്സുകാരി മരിച്ചു. തമ്മനം കാരണകോടം ഡിഡി നെസ്റ്റ് 9 എച്ച് ഫ്‌ളാറ്റിലെ അബ്ദുള്‍ കരീമിന്റെയും ജാസ്മിന്റെയും മകള്‍ ദയ (4) യാണ് ഒമ്പതാം നിലയില്‍ നിന്ന് വീണ് മരിച്ചത്. കടവന്ത്ര സാം കിഡ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.

ദയയുടെ ഉമ്മ മൂത്തമകളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയ സമയത്താണ് അപകടം നടന്നത്. ഇവര്‍ പുറത്തു പോകുമ്പോള്‍ കുട്ടി ഉറക്കമായിരുന്നു എന്നാല്‍ സ്‌കൂളില്‍ പോകുമ്പോള്‍ ദയ എന്നും ചേച്ചിക്ക് ബാല്‍ക്കണിയില്‍ നിന്ന് റ്റാറ്റാ കൊടുക്കാറുണ്ടായിരുന്നു. ഉറക്കമുണര്‍ന്ന ദയ ഉമ്മയെയും ചേച്ചിയെയും കാണാത്തതിനെ തുടര്‍ന്ന് ബാല്‍ക്കണിയിലേക്ക് പോകുകയും അവിടെ നിന്ന് ഗ്രില്‍സിനിടയിലൂടെ താഴേക്ക് വീഴുകയുമായിരന്നു.

കുട്ടി വീണ ഉടന്‍ തന്നെ മറ്റ് ഫ്‌ളാറ്റിലെ താമസക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബാംഗ്ലൂരിലും കൊച്ചിയിലും ഫ്‌ളവര്‍ ബിസിനസ് നടത്തുന്ന ദയയുടെ പിതാവ് അബ്ദുള്‍ കരിം സംഭവം നടക്കുന്ന സമയത്ത് ബാംഗ്ലൂരിലായിരുന്നു.

 

കടപ്പാട്:kvartha.com