ഭിക്ഷക്കാരിയുടെ സമ്പാദ്യം വെറും അഞ്ചുകോടി രൂപ

ജിദ്ദ : തെരുവില്‍ വര്‍ഷങ്ങളായി ഭിക്ഷ യാചിച്ചിരുന്ന സ്ത്രീ മരിച്ചപ്പോള്‍ ബാക്കിവെച്ചത്  5 കോടി രൂപയുടെ സമ്പാദ്യമെന്ന് റിപ്പോര്‍ട്ട്. സൗദ്യഅറേബബ്യയിലെ ജിദ്ദ നഗരത്തിലെ ആയിഷ എന്ന യാചകിക്കാണ് സ്വര്‍ണ്ണാഭരണങ്ങളടക്കം 30 ലക്ഷം റിയാല്‍ സമ്പാദ്യമുണ്ടായിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ആയിഷയുടെ സമ്പാദ്യം കൈകാര്യം ചെയ്തിരുന്ന ബാല്യകാല സുഹൃത്തായ അഹമ്മദ് അല്‍ സെയ്യീദിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. മരണശേഷം ഇവരുടെ സമ്പത്ത് മുഴുവന്‍ അധികൃതര്‍ക്ക് കൈമാറി.

ഇവര്‍ക്ക് 4 കെട്ടിടങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നു. ഈ കെട്ടിടങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്നുമുണ്ട്. ആയിഷ ഇവരില്‍ നിന്ന് വാടക ഈടാക്കിയിരുന്നില്ലെന്ന് താമസക്കാര്‍ പറഞ്ഞു. അമ്മയും, സഹോദരിയും നേരത്തെ മരിച്ച ആയിഷ ഭിക്ഷ യാചിച്ച് ഉണ്ടാക്കിയതാണ് ഈ പണം