ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ്സിനു മുകളില്‍ മരം വീണ്‌ 5 കുട്ടികള്‍ മരിച്ചു

കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ്സിനു മുകളിലേക്ക്‌ വന്‍മരം വീണ്‌ 5 കുട്ടികള്‍ മരിച്ചു. കോതമംഗലം കുറ്റുകടം വിദ്യാവികാസ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കൃഷ്‌ണേന്ദു(5), ജോഹന്‍ ജഗ്ഗി(13), ആമീന്‍ ജാബിര്‍(9), ഇസ സാറ എല്‍ദോ, ഗൗരി(9) എന്നിവരാ്‌ൈ മരിച്ചത്‌. സ്‌കൂള്‍ വിട്ട്‌ കുട്ടികളുമായി വീടുകളിേക്ക്‌ പോകുകയായിരുന്ന ബസ്സിന്‌ മുകളിലേക്ക്‌ കത്തുകുഴി കോളനിപ്പടിയില്‍ വെച്ച്‌ വന്‍മരം കടപുഴകി വീഴുകയായിരുന്നു വൈകീട്ട്‌ 4.40 മണിയോടെയാണ്‌ അപകടമുണ്ടായത്‌
പരിക്കേറ്റ്‌ മറ്റു കുട്ടികളെ കോതമംഗലം മാര്‍ ബസേലിയോസ്‌, സെന്റ്‌ ജോസഫ്‌ ഹോസ്‌പിപിലുകളില്‍ി പ്രവേശിപ്പിച്ചു.

ഈ പ്രദേശത്ത്‌ വൈകീട്ട്‌ മുന്ന്‌ മണി മുതല്‍ കനത്ത കാറ്റും മഴയും ഉണ്ടായിരുന്നു. അപകടം നടന്നയിടം ചെറിയ കയറ്റമാണ്‌. കയറ്റം കയറി പതുക്ക വരികയായിരുന്ന ബസ്സിന്റെ ഒത്ത നടുവിലേക്കാണ്‌ വന്‍മരം കടപുഴകി വീണത്‌. ഓടിക്കൂടിയ നാട്ടകാരാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌ പിന്നാലെ ഫയര്‍ഫോഴ്‌സ്‌ എത്തി മരം ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തിയാണ്‌ കുട്ടികളെ പുറത്തെടുത്തത്‌.