അഞ്ചര ലക്ഷത്തിലധികം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭം മൂലവും ഒന്നാം വാല്യം സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ അഞ്ചര ലക്ഷത്തിലധികം പാഠപുസ്തകങ്ങള്‍ കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി വിതരണം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യപ്പെട്ട പാഠപുസ്തകങ്ങള്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍ മുഖാന്തിരം വിതരണം ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2018-19 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടാംവാല്യം 187 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ്.  187 ടൈറ്റിലുകളിലായി 1.92 കോടി പാഠപുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.  3325 സ്‌കൂള്‍ സൊസൈറ്റികള്‍വഴി 12039 സര്‍ക്കാര്‍/ എയിഡഡ് സ്‌കൂളുകള്‍ക്കും 913 അംഗീകൃത സ്‌കൂളുകള്‍ക്കും നല്‍കിവരുന്നു ഏകദേശം 98 ശതമാനം എല്ലാ ജില്ലകളിലും പൂര്‍ത്തീകരിച്ചു. പൊതുവിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള  അധിക ഇന്‍ഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളും അതാത് സൊസൈറ്റികളില്‍ എത്തിച്ചിട്ടുണ്ട്.ആഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Related Articles