പരപ്പനങ്ങാടി കടപ്പുറത്ത് ഒരു കോടി വിലമതിക്കുന്ന മത്സബന്ധനവളളം മുങ്ങി

പരപ്പനങ്ങാടി:  ഒട്ടുമ്മല്‍ കടപ്പുറത്ത് ഒരു കോടിയിലധികം വിലമതിക്കുന്ന മത്സബന്ധന വള്ളം മുങ്ങിത്താണു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശിയായ ഹമീദിന്റെ ഉടമസ്ഥതയിലുള്ള അല്‍കൗസര്‍ വള്ളമാണ് ഇന്ന് പുലര്‍ച്ചെ മുങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇന്നലെ കരയ്ക്കടുത്ത് നങ്കുരമിട്ടതായിരുന്നു വള്ളം.
60ഓളം തൊഴിലാളികള്‍ ഈ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നുണ്
നിര്‍മ്മാണത്തിലെ അപാകതയാണ് വള്ളം താഴാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വള്ളം ഉയര്‍ത്താനും വലയടക്കമുള്ള മത്സബന്ധനസാമഗ്രികള്‍ പുറത്തെടുക്കാനാകുമോ എന്ന പരിശ്രമത്തിലാണ് മത്സ്യതൊഴിലാളികള്‍. കോസറ്റ്ഗാര്‍ഡ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Articles