ബോട്ടുകള്‍ക്ക്‌ കളര്‍കോഡിങ്‌ 31 വരെ

fishing_boatsകേന്ദ്ര സര്‍ക്കാറിന്റെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട്‌ കേരള തീരത്ത്‌ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍ക്ക്‌ ഹള്ള്‌- കടുംനീല നിറം, വീല്‍ ഹൗസ്‌- ഓറഞ്ച്‌ എന്നിങ്ങനെ കളര്‍കോഡിംങ്‌ ഓഗസ്റ്റ്‌ 31നകം ചെയ്യണം. ഇനിയും കളര്‍കോഡിംങ്‌ നടത്താത്ത ബോട്ടുള്‍ ഇംപൗണ്ടിംഗ്‌ ചെയ്യുന്നതുള്‍പ്പെടെയുളള നിയമാനുസൃത നടപടി സ്വീകരിക്കുന്നതായിരിക്കും. കൂടാതെ കളര്‍കോഡിംങ്‌ നടത്താത്ത മത്സ്യബന്ധനബോട്ടുകള്‍ക്ക്‌ രജിസ്‌ട്രേഷന്‍ നല്‍കുകയോ ലൈസന്‍സ്‌ പുതുക്കി നല്‍കുകയോ ചെയ്യില്ലെന്ന്‌ എന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.