ട്രോളിങ് നിരോധനം നാളെ മുതല്‍

കൊച്ചി: ബധനാഴ്ച മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വരും. 45 ദിവസത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  യന്ത്രവല്‍കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുമുമ്പ് തീരത്തടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിദ്ദേശിച്ചു. പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ്  വള്ളങ്ങള്‍ക്കും കടലില്‍ പോകുന്നതിന് വിലക്കില്ല.

കടലില്‍ 12 നോട്ടിക്കല്‍മൈലിനപ്പുറത്ത് കേന്ദ്രത്തിന്റെ നിരോധനം ഉണ്ട്. ട്രോളിങ് നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹാര്‍ബറില്‍ കുടുതല്‍ പൊലീസിനെ നിയോഗിക്കും. വള്ളങ്ങളില്‍ കടലില്‍ പോകുന്ന തൊളിലാളികളുടെ വിവരങ്ങള്‍ ഉടമ സൂക്ഷിക്കേണ്ടതാണെന്നും ഫിഷറീസ് വകുപ്പറിയിച്ചു. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.