ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളം തകര്‍ന്നു

ആലപ്പുഴ: എന്‍ജിന്‍ തകരാറായതിനെ തുടര്‍ന്ന്‌ കടലില്‍ അകപ്പെട്ട മത്സ്യബന്ധ വള്ളം തകര്‍ന്നു. നാലു മത്സ്യത്തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട്‌ നേരത്തെ വന്നിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ മറ്റൊരു ബോട്ടില്‍ കയറി സുരക്ഷിതരായി എത്തിയതായി ബോട്ട്‌ ഉടമ ബാബു അറിയിച്ചു. ആലപ്പുഴ വാടയ്‌ക്കല്‍ ഷണ്‍മുഖവിലാസം കരയോഗത്തിനടുത്താണ്‌ സംഭവം നടന്നത്‌.

്‌അപകടത്തെ തുടര്‍ന്ന്‌ നാവിക സേനയുടെ ഹെലികോപ്‌ടര്‍ പ്രദേശത്ത്‌ തിരച്ചില്‍ നടത്തി. കൊച്ചി നാവിക ആസ്ഥാനത്തു നിന്നും മുങ്ങല്‍ വിദഗ്‌ധരും സംഭവസ്ഥലത്തേക്ക്‌ പുറപ്പെടാന്‍ തയ്യാറെടുത്തിരുന്നു.