പരപ്പനങ്ങാടിയില്‍ നിന്നും കടലില്‍ കാണാതായ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ  കുഞ്ഞികമ്മാലി  അബ്ദുള്ള യുടെ ഉടമസ്ഥതയിലുള്ള യു. കെ. സൺസ്  ഒഴുക്കു  വലതോണിയില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ മൂന്നുപേരും തിരിച്ചെത്തി

.കഴിഞ്ഞബുധനാഴ്ചയാണ് ഇവര്‍ കടലില്‍ പോയത്.  താനൂർ സ്വദേശി ഷാജി, ചാലിയത്തെ ബാവ,തമിഴ്‌നാട്ടിലെ ജയകൃഷ്ണന്‍ എന്നിവരാണ് ഇന്നലെ വൈകുന്നേരത്തോടെ ബേപ്പൂരില്‍ എത്തിയത്

.ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന് ഇവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ഇവരെ കോസ്റ്റ്ഗാര്‍ഡാണ്  കരക്കെത്തിച്ചത്