മത്സ്യ ബന്ധനത്തിനിടെ തിരൂര്‍ സ്വദേശിയായ യുവാവ്‌ കടലില്‍ വീണ്‌ മരിച്ചു

Fishermanതിരൂര്‍: മത്സ്യ ബന്ധനത്തിനിടെ യുവാവ്‌ കടലില്‍ വീണ്‌ മരിച്ചു. ഇന്നു രാവിലെ കണ്ണൂര്‍ കടപ്പുറത്താണ്‌ സംഭവം നടന്നത്‌. തിരൂര്‍ കൂട്ടായി സ്വദേശി എം റസാഖ്‌(22) ആണ്‌ മരിച്ചത്‌. മത്സ്യ ബന്ധനത്തിനായി കണ്ണൂരിലേക്ക്‌ പോയതായിരുന്നു റസാഖ്‌.