Section

malabari-logo-mobile

മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയം  പര്യാപ്തമാവും

HIGHLIGHTS : തിരൂര്‍:ശുദ്ധജല മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍  സ്വയംപര്യാപ്തമാവുമെന്ന് മത്സ്യ ബന്ധന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ന...

തിരൂര്‍:ശുദ്ധജല മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍  സ്വയംപര്യാപ്തമാവുമെന്ന് മത്സ്യ ബന്ധന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. നെയ്യാര്‍ ഡാമില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശുദ്ധജല മത്സ്യ ഉത്പാദന കേന്ദ്രത്തിന്റെയും ശുദ്ധജല മത്സ്യകൃഷി പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ആകെ ജലാശയങ്ങളുടെ ഏഴ് ശതമാനവും കേരളത്തിലാണെന്നും അതിനാല്‍ ഇവിടെ ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷേ, ആവശ്യമുള്ളത്ര ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയണം. 12 കോടിയോളം മത്സ്യക്കുഞ്ഞുങ്ങള്‍ വേണ്ടിടത്ത് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത് വെറും രണ്ടു കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ്. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് മൂന്നു കോടി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ശുദ്ധജല മത്സ്യ ഉത്പാദന കേന്ദ്രത്തില്‍ 24.6 മീറ്റര്‍ നീളവും 9.6 മീറ്റര്‍ വീതിയുമുള്ള ആറ് ആര്‍സിസി ഫീഡിംഗ് ടാങ്കുകള്‍, 158 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹാച്ചറി ഓഫീസ് കെട്ടിടം, 12 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള പൂള്‍ പ്ലാറ്റ്‌ഫോം, ഒമ്പത് മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയുമുള്ള എഫ് ആര്‍ പി ടാങ്ക് പ്ലാറ്റ്‌ഫോം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഹാച്ചറിയില്‍ പ്രതിവര്‍ഷം  പത്തു ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങള്‍, പത്ത് ലക്ഷം നാടന്‍ മത്സ്യക്കുഞ്ഞുങ്ങള്‍, 15 മില്യണ്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ സ്‌പോണ്‍ എന്നിവയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.

sameeksha-malabarinews

മൂന്നു കോടി 20 ലക്ഷം രൂപ ചെലവില്‍ രണ്ട് നിലകളിലായി 1008 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഫിഷറീസ് ട്രെയ്‌നിംഗ് സെന്ററില്‍ 32 പേര്‍ക്ക് താമസിക്കാനുള്ള മുറികള്‍, 75 പേര്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാനുള്ള സൗകര്യങ്ങളോടു കൂടിയ ട്രെയ്‌നിംഗ് ഹാള്‍ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്.
നെയ്യാര്‍ ഫിഷ് സീഡ് ഫാമിന്റെ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍ക്കായി 7 കോടി 46 ലക്ഷം രൂപയുടെ ഭരണാനുമതിയും നെയ്യാര്‍ കേന്ദ്രമാക്കി ഗിഫ്റ്റ് ഹാച്ചറി നിര്‍മിക്കുന്നതിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതിയും  ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാല്‍, ജില്ലാ പഞ്ചായത്ത് അംഗം അന്‍സജിത റസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. കുമാരി, ഗ്രാമപഞ്ചായത്ത് അംഗം ആര്‍. ലത, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷീജ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!