മത്സ്യ ക്യഷി ചെയ്യാന്‍ സഹായം.

fingerlings_642365fഫിഷറീസ്‌ വകുപ്പിന്റെ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓരു ജല ചെമ്മീന്‍കൃഷി, ഓരു ജല മത്സ്യകൃഷി, കല്ലുമ്മക്കായ കൃഷി, ഞെ്‌ കൃഷി, കൂടുകളിലെ കരിമീന്‍ കൃഷി, ഗിഫ്‌റ്റ്‌ തിലാപ്പിയ കൃഷി, ആസാം വാള, ആറ്റുകൊഞ്ച്‌ കൃഷി എന്നിവ ആരംഭിക്കുന്നതിന്‌ താല്‍പര്യമുളള മത്സ്യകര്‍ഷകരില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു.. അപേക്ഷ അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാ കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും പൊന്നാനി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സപ്‌തംബര്‍ 25 ന്‌ മുമ്പായി സമര്‍പ്പിക്കേതാണ്‌. ഫോണ്‍ നമ്പര്‍ 0494-2666428

Related Articles