Section

malabari-logo-mobile

ആഭ്യന്തര മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കാനും കൂടുകൃഷിയ്ക്കും  തെലങ്കാന ഫിഷറീസ് വകുപ്പിന്റെ സാങ്കേതികസഹായം ലഭിക്കും

HIGHLIGHTS : കേരളത്തിന്റെ ആഭ്യന്തര മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും കൂടു മത്സ്യകൃഷി വ്യാപകമാക്കുന്നതിനും തെലങ്കാന ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക സഹായം ലഭിക...

കേരളത്തിന്റെ ആഭ്യന്തര മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും കൂടു മത്സ്യകൃഷി വ്യാപകമാക്കുന്നതിനും തെലങ്കാന ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക സഹായം ലഭിക്കുമെന്ന് ഫിഷറീസ്‌വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.
ആഭ്യന്തര മത്സ്യ ഉത്പാദനത്തിനും, ഉത്പാദനക്ഷമതയ്ക്കും മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പ്പാദനത്തിനും, കൂടു മത്സ്യകൃഷിക്കും ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന തെലങ്കാനയില്‍ നിന്ന് ആവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ച തെലങ്കാന ഫിഷറീസ് വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി.
തെലങ്കാനയില്‍ റിസര്‍വോയര്‍ മത്സ്യ ഉത്പാദനത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. 1.8 ലക്ഷം ഹെക്ടര്‍ റിസര്‍വോയറാണ് തെലങ്കാനയിലുള്ളത്. ആഭ്യന്തര മത്സ്യ ഉത്പാദനത്തിന്റെ നല്ലൊരു ശതമാനം റിസര്‍വോയര്‍ മത്സ്യകൃഷിയിലൂടെയാണ് സംസ്ഥാനം ഉത്പ്പാദിപ്പിക്കുന്നത്.
കേരളത്തില്‍ 34,000 ഹെക്ടര്‍ റിസര്‍വോയര്‍ സൗകര്യം ലഭ്യമാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി സാങ്കേതിക വിദ്യയും വിദഗ്‌ധോപദേശവും തെലങ്കാന ഫിഷറീസ് വകുപ്പ് ലഭ്യമാക്കും. മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഉള്‍നാടന്‍ മത്സ്യകൃഷിയും ഊര്‍ജ്ജിതമാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് പന്ത്രണ്ടര കോടി മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യമായിവരും. രണ്ടുവര്‍ഷമായി മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പ്പാദനം രണ്ടു കോടിയില്‍ നിന്ന് നാലു കോടിയാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!