ആദ്യരാത്രിയില്‍ പടക്കം പൊട്ടിക്കാനെത്തിയവര്‍ പോലീസ് പിടിയിലായി

fire worksകോഴിക്കോട് : കുറച്ചുകാലമായി മലബാറിലെ കല്ല്യാണങ്ങള്‍ക്ക് എരിവും പുളിയും ലേശം കൂടുതലാണ്. കല്ല്യാണത്തിന് ചെറുക്കനെ ‘പ്രകീര്‍ത്തിച്ച്’ പുറത്തിറങ്ങുന്ന (അ)മംഗളപത്രം മുതല്‍ ആദ്യരാത്രിയിലെ കൊട്ടികലാശം വരെ നീണ്ടു നില്‍ക്കുന്ന കല്ല്യാണ ചെറുക്കന്റെ സുഹൃത്തുകളുടെ കലാപരിപാടികള്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിക്കുന്ന പതിവും ഏറിയിട്ടുണ്ട്. സാധാരണ പരിധിവിടുന്ന ചില സുഹൃത്തുക്കളെ മര്യാദ പഠിപ്പിക്കാന്‍ പലയിടത്തും ബന്ധുക്കളും, നാട്ടകുാരുമാണെങ്കില്‍ ഇത്തവണ കളിയും, കളവും മാറി.

കൊയിലാണ്ടിയിലെ പുളിയഞ്ചേരിയിലെ സുഹത്തായ പോലീസുകാരന്റെ ആദ്യരാത്രി ആഘോഷിക്കാന്‍ പടക്കവുമായെത്തിയ അഞ്ചംഗ സംഘത്തെ കൊയിലാണ്ടി സിഐ പിടികൂടി. കെടിഎസ് വായനശാലക്ക് സമീപത്തുനിന്ന് നൈറ്റ് പെട്രോളിംഗിനിടെയാണ് സിഐ ആര്‍ ഹരിദാസ് പടക്കകെട്ടുമായി നീങ്ങുകയായിരുന്ന ആഘോഷക്കമ്മറ്റിക്കാരെ പിടികൂടിയത്
പുളിയഞ്ചേരി സ്വദേശികള്‍ തന്നെയായ ബാലഭവനില്‍ അമല്‍വിഷ്ണു, കുനിയില്‍ റൗഫ്, ശ്രീവര്‍ണ്ണയില്‍ അമല്‍ജിത്ത്, മുക്കാളിക്കുനിയില്‍ സജിത്ത്കുമാര്‍ എന്നിവരാണ് പിടിയിലായത്. പോലീസുകാരന്റെ വീട് ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് പിടിയിലായത്.

ഈ ഭാഗങ്ങളില്‍ കല്ല്യാണ രാത്രിയില്‍ പടക്കമേറ് മുമ്പും ഉണ്ടായിട്ടുണ്ട്. ഇതില്‍ പന്തല്‍ കത്തുന്നതടക്കമുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.