‘ആദ്യചുംബനം’ മൂന്ന് കോടിയിലധികം പേര്‍ കണ്ടു

first kissന്യൂയോര്‍ക്ക്: അപരിചിതരായ രണ്ട് പേര്‍ ചുംബിച്ചാല്‍ എങ്ങനെയിരിക്കും അതിനുള്ള ഉത്തരമാണ് ഹൃസ്വ ചിത്രങ്ങളിലൂടെയും, പരസ്യചിത്രങ്ങിളലൂടെയും ശ്രദ്ദേയയായ സംവിധായിക ടാക്കിയ പിലിയേവ സംവിധാനം ചെയ്ത ‘ഫസ്റ്റ് കിസ്’ എന്ന ഹൃസ്വ ചിത്രം. ഈ ചിത്രത്തില്‍ 20 പേരെ ക്യാമറക്ക് മുന്നില്‍ നിര്‍ത്തി ചുംബിപ്പിച്ചിരിക്കുകയാണ് സംവിധായിക.

സ്വവര്‍ഗ്ഗ പ്രണയിനികള്‍ ഉള്‍പ്പെടെയുള്ള 10 ജോഡികളുടെ ക്യാമറക്ക് മുന്നില്‍ എത്തുമ്പോഴുള്ള വ്യത്യസ്ത പ്രതികരണങ്ങളാണ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. പലരും ആദ്യം അമ്പരപ്പോടെ പരസ്പരം നോക്കുകയും ഒട്ടും കാല്‍പനികമല്ലാത്ത മടിയും, അമ്പരപ്പോടെയുമാണ് ചിലര്‍ പരസ്പരം നോക്കിയത്. അതിന് ശേഷം ചുംബനത്തിന്റെ നേരമായപ്പോള്‍ അവര്‍ക്കിടയിലെ അകലം കുറയുകയും സ്വാഭാവികമായി ചുംബനത്തിന്റെ വൈകാരിക ഭാവങ്ങളിലേക്ക് അവര്‍ മാറുകയും ചെയ്യുന്നു. പരസ്പരം കാണുന്നതു മുതല്‍ ചുംബിച്ചു കഴിയുന്നത് വരെയുള്ള ഇവരുടെ മുഖഭാവങ്ങളും ശരീരഭാഷയും പകര്‍ത്തുകയാണ് സംവിധായിക ചെയ്തിരിക്കുന്നത്.

അതി മനോഹരമായി പകര്‍ത്തിയിരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ മൂന്ന് കോടിയിലധികം പേരാണ് കണ്ട് കഴിഞ്ഞത്. നിര്‍മ്മാണത്തിന്റെ വ്യത്യസ്തതയും, വിഷയ സ്വീകാര്യതയിലുള്ള വ്യത്യസ്തതയും മാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.