തൊടുപുഴയില്‍ ഓടുന്ന ലോഫ്‌ളോര്‍ ബസിന് തീപിടിച്ചു

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന ലോഫ്‌ളോര്‍ ബസിന് തീപിടിച്ചു. തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയിലാണ് അപകടം സംഭവിച്ചത്. അറക്കുളം കുരുതിക്കളത്തിന് സമീപത്തെ മൂന്നാം വളവില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആരും തെന്നെ പരിക്കേറ്റിട്ടില്ല.

ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടിച്ചത്. ബസ്സില്‍ നിന്ന് പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഉടന്‍തന്നെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു.

നാട്ടുകാരും ബസ് ജീവനക്കാരും മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് ബസിലെ തീ അണയ്ക്കാന്‍ സാധിച്ചത്. അതെസമയെ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.