Section

malabari-logo-mobile

തീഗോളം വീണ്ടും എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

HIGHLIGHTS : കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി കണ്ട തീഗോളം വീണ്ടും എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേയ് മാസത്തിന് മുമ്പ്

Fireball-Kerala 1കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി കണ്ട തീഗോളം വീണ്ടും എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മേയ് മാസത്തിന് മുമ്പ് സമാന പ്രതിഭാസം വീണ്ടും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍ പറയുന്നത്.

അതേ സമയം കഴിഞ്ഞ ദിവസം ആകാശത്ത് കണ്ട തീഗോളത്തെ സംബന്ധിച്ചുള്ള സ്ഥിരീകരണം ഇനിയുമായില്ല. ഇന്നലെ (28-02-2015) സമാന രീതിയില്‍ ജ്വലിയ്ക്കുന്ന എന്തോ വസ്തു വീണ്ടും ആകാശത്ത് കണ്ടതായി എറണാകുളത്തുനിന്ന് റിപ്പോര്‍ട്ടുകളുണ്ട്.

sameeksha-malabarinews

ബഹിരാകാശത്തെ ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്കു പതിക്കുന്നതാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷെ ഇതിന് സ്ഥിരീകരണമൊന്നുമില്ല. മൂവായിരം ഉപഗ്രഹങ്ങളാണു ബഹിരാകാശത്തുള്ളത്. ഇതില്‍ 1,071 എണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്.

അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയാണ് ഒരോ ഉപഗ്രഹത്തിന്റെയും ആയുസ്. ഉപയോഗശൂന്യമാകുന്നവയെ തിരികെ ഭൂമിയിലെത്തിക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ല. ഇത്തരം ഉപഗ്രഹാവശിഷ്ടങ്ങളും റോക്കറ്റുകളുടെ അവശിഷ്ടങ്ങളും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിയ്ക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!