കൊല്ലത്ത് പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം

കൊല്ലം: പട്ടാഴിയില്‍ പടക്കശാലയ്ക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്.

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പട്ടാഴി സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മ്മാണ ശാലയ്ക്കാണ് തീ പിടിച്ചത്. 3.15 ഒടെയാണ് തീ പിടുത്തമുണ്ടായത്. വലിയ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.