മംഗാലാപുരം എക്‌സപ്രസ്സിന് പകരമോടിയ ട്രെയിനില്‍ തീപ്പിടുത്തം

parap[panangadi train accidentപരപ്പനങ്ങാടി: അങ്കമാലിയില്‍ പാളം തെറ്റിയ മംഗലാപുരം എക്‌സപ്രസ്സിലെ യാത്രക്കാരെയുമായി പകരമോടിയ ട്രെയിനില്‍ തീ കണ്ടത് യാത്രക്കാരില്‍ പരിഭ്രാന്തി പടര്‍ത്തി. ഈ ട്രെയിന്‍ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് വണ്ടിക്കടിയില്‍ നിന്ന് തീയും പുകയും കണ്ടത്.
ട്രെയിനിലെ നാലമത്തെ ബോഗിയിലാണ് പുകയുയര്‍ന്നത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി റെയില്‍വേ അധികൃതര്‍ പരിശോധന നടത്തുകയും കുഴപ്പമില്ലെന്ന് കണ്ട് ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ വീണ്ടും പുക ഉയരുകയായിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ്‌വാക്വം ബ്രേക്ക് ജാം ആയതാണെന്ന് കണ്ടെത്തുകയായിരുന്നു.. പിന്നീട് കമ്പാര്‍ട്ട്‌മെന്റിലെ ബ്രേക്കുകളല്ലാം റിലീസ് ചെയ്ത പ്രശ്‌നം പരിഹരിച്ച് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു.

അങ്കമാലിയില്‍ നിന്ന് ബസ്സുകളില്‍ യാത്രക്കാരെ ചാലക്കുടിയിലെത്തിച്ച് അവിടെ നിന്നാണ് ഈ സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടത്.