ബുര്‍ജ് ഖലീഫക്കടുത്ത് വന്‍തീപ്പിടുത്തം

fire-Dubaiദുബൈ :ദുബൈയിലെ ലോകപ്രശസ്തകെട്ടിടമായ ബുര്‍ജ് ഖലീഫിന് തൊട്ടടുത്തുള്ള ഹോട്ടല്‍ സമുച്ചയത്തില്‍ വന്‍ അഗ്നിബാധ പഞ്ചനക്ഷത്രഹോട്ടലായ അഡ്രസ്ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ബുര്‍ജ് ഖലീഫയിലുയുടെ പരിസരത്ത് പുതുവത്സരാഘോഷത്തിന്റൈ ഭാഗമായി നടക്കുന്ന വെടിക്കെട്ടും ലേസര്‍ഷോയും കാണാന്‍ ലക്ഷക്കണക്കിനാളുകള്‍ തടിച്ചുകൂടി നില്‍ക്കുമ്പോഴാണ് ഈ തീപിടുത്തമുണ്ടായത്. രാത്രി ഒമ്പതരമണിയോടെ 63 നിലയുള്ള ഈ ഹോട്ടലിലിൈ മുകളിലത്തെ നിലയില്‍ തീ കാണുകയായിരുന്നു.
തീപിടുത്തത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. സാരമായ പരിക്കല്ലെന്ന് മന്ത്രാലയം അറിയിച്ചു. ബുര്‍ജ് ഖലീഫയിലെ ലേസര്‍ ഷോ കാണാന്‍ വളരെ സൗകര്യമുള്ള സ്ഥലമാണ് ഈ ഹോട്ടല്‍ പരിസരം അതുകൊണ്ടുതന്നെ വിഐപികളടക്കമുളള വന്‍ജനാവലി ഇവിടെ തടിച്ചുകൂടിയിരുന്നു

ദുബൈ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ഹോട്ടലിനുള്ളിലും പരിസരത്തുമുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകളേയും പോലീസ് ഒഴിപ്പിച്ചു
ഹോട്ടലി്‌ന്റെ 20ാം നിലയുടെ പുറത്താണ് തീ കണ്ടത്. അപകടത്തിന്റെ കാരണം എന്താണെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. തീപ്പിടുത്തമുണ്ടായെങ്ങിലും ബുര്‍ജ് ഖലീഫില്‍ പതിവുപോലെ പന്ത്രണ്ട് മണിയോടെ മനോഹരമായ വെടിക്കെട്ടും ലേസര്‍ഷോയും നടന്നു