കുവൈത്തിലെ ആലപ്പുഴ റസറ്റോറന്റില്‍ തീപിടുത്തം

കുവൈത്ത് സിറ്റി : കുവൈത്തിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ആലപ്പുഴ റസ്‌റ്റോറന്റില്‍ തീപിടുത്തം. ആളപായമില്ല. മലയാളികളാണ് ഈ റസ്‌റ്റോറന്റ് നടത്തിവരുന്നത്.

വൈകീട്ട് ആറരമണിയോടെയാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുതന്നു. അഗ്നിസേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു.

നേരത്തെ ഓര്‍മ്മ എന്ന പേരിലായിരുന്നു ഈ റസ്റ്റോറന്റ് നടന്നുവന്നത്. ആലപ്പുഴ സ്വദേശികള്‍ ഏറ്റെടുത്തതോടെ ആലപ്പുഴ റസ്‌റ്റോറ്ന്റ് എന്ന് പേരിടുകയായിരുന്നു.