Section

malabari-logo-mobile

പുത്തനത്താണി തീപിടുത്തം കോടികളുടെ നഷ്ടം

HIGHLIGHTS : കോട്ടക്കല്‍ :തിങ്കളാഴ്‌ച വൈകീട്ടുണ്ടായ അഗ്നിയുടെ താണ്ഡവത്തില്‍ പുത്തനത്താണി അങ്ങാടി സ്‌തംഭിച്ചു.നാട്ടുകാരും ഫയര്‍ഫോഴുസും നടത്തിയ മണിക്കൂറുകള്‍ നീണ്...

fire puthenathaniകോട്ടക്കല്‍ :തിങ്കളാഴ്‌ച വൈകീട്ടുണ്ടായ അഗ്നിയുടെ താണ്ഡവത്തില്‍ പുത്തനത്താണി അങ്ങാടി സ്‌തംഭിച്ചു.നാട്ടുകാരും ഫയര്‍ഫോഴുസും നടത്തിയ മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷപ്രവര്‍ത്തനങ്ങള്‍ക്കെടുവിലാണ്‌ തീ നിയന്ത്രണാതീതമായത്‌. തീപിടുത്തില്‍ ജില്ലയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ഷോപ്പായ സ്റ്റൈലോ ഫര്‍ണിച്ചര്‍ മാര്‍ട്ട്‌ പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ട്‌ നിലകളിലായാണ്‌ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണം നടക്കുന്ന ഗോഡൗണും കത്തിനശിച്ചിട്ടുണ്ട്‌. കോടികളുടെ നഷ്‌ടമാണ്‌ ഉണ്ടായിട്ടുള്ളതെന്നാണ്‌ പ്രാഥമിക വിവരം.

പുന്നത്തല പുള്ളിശ്ശേരി ബീരാന്‍കുട്ടി ഹാജിയും മക്കളും ചേര്‍ന്നാണ്‌ ഈ ഫര്‍ണിച്ചര്‍ മാര്‍ട്ട്‌ നടത്തുന്നത്‌. ഷോറൂമിന്റെ പിറകിലെ കെട്ടിടത്തില്‍ നിന്നാണ്‌ തീപടരുന്നത്‌ ആദ്യമായി കണ്ടത്‌. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ്‌ തൊട്ടടുത്ത കടകളിലേക്ക്‌ തീ പടാരാതിരിക്കാന്‍ സഹായിച്ചത്‌. ഈ കെട്ടിടത്തില്‍ തന്നെയുള്ള ബെഡ്‌ എംപോറിയം, ഓയില്‍കട, ഒട്ടോമൊബൈല്‍ ഷോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ തീ പടര്‍ന്നിരുന്നതിനാല്‍ വലിയ അപകടമാണ്‌ ഒഴിവായത്‌.

sameeksha-malabarinews

ഫയര്‍ഫോഴ്‌സ്‌ വാഹനം വരാന്‍ വൈകിയത്‌ നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി ജില്ലയില്‍ ദേശീയപാതയില്‍ ഒരു അഗ്നിശമനയുണിറ്റ്‌ എന്ന ആവിശ്യം വര്‍ഷങ്ങളുടെ പഴക്കമുളളതാണ്‌ . പുത്തനത്താണിയിലേക്ക്‌ ഇന്നലെ തിരൂര്‍, മലപ്പുറം പൊന്നാനി, മീഞ്ചന്ത, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നാണ്‌ ഫയര്‍ഫോഴസ്‌ എത്തിയത്‌.

പുത്തനത്താണിയില്‍ വന്‍ തീപിടുത്തം :തീയണക്കാനുള്ള ശ്രമം തുടരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!