Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തീപിടുത്തം: നാട്ടുകാരുടെ ഇടപെടല്‍മുലം ദുരന്തമൊഴിവായി

HIGHLIGHTS : പരപ്പനങ്ങാടി പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷന്‌ തൊട്ടടുത്തുള്ള റെജിസ്റ്റാര്‍ ഓഫീസിന്‌ തൊട്ടരികിലുള്ള

parappanagadiപരപ്പനങ്ങാടി പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷന്‌ തൊട്ടടുത്തുള്ള റെജിസ്റ്റാര്‍ ഓഫീസിന്‌ തൊട്ടരികിലുള്ള വന്‍മരത്തിന്‌ തീപിടിച്ചത്‌ പരിഭ്രാന്തി പടര്‍ത്തി രാത്രി 8 മണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. രാത്രി എട്ടുമണിയോടെയാണ്‌ തീ ആദ്യം കണ്ടത്‌. തീ ആളി പടരുന്നത്‌ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന്‌ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ തീയണക്കാന്‍ ശ്രമം തുടങ്ങി .യഥാസമയം തന്നെ തിരുരില്‍ നിന്ന്‌ ഫയര്‍ ഫോഴ്‌സ്‌ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
parappanagadi
പതിറ്റാണ്ടുകള്‍ പഴക്കമുള്ള റിക്കാര്‍ഡുകളും രേഖകളുമുള്ള പരപ്പനങ്ങാടി രജിസ്‌ട്രേഷന്‍ ഓഫീസിനും പരസരവും കത്തി നശിക്കാഞ്ഞത്‌ പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപടെല്‍ തനടന്നതുകൊണ്ട്‌ മാത്രമാണ്‌. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഈ ഒരേക്കറോളം സ്ഥലത്തിന്റെ ഭുരിഭാഗവും മരങ്ങളും അടിക്കാടുകളും മൂടിക്കിടക്കുകയാണ്‌ യഥാസമയം ഇവിടം വൃത്തിയാക്കാത്തതാണ്‌ തീപിടുത്തതിന്‌ കാരണമെന്ന്‌ നാട്ടുകര്‍ അഭിപ്രായപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!