കൂരിയാട് തീപിടുത്തം

firതിരൂരങ്ങാടി: കൂരിയാട് ദേശീയപാതയ്ക്ക സമീപം തീപിടുത്തം. കൊളുപ്പുറത്തിനും കൂരിയാടിനും ഇടയിലുള്ള ദേശീയപാതയോരത്താണ് തീപിടുത്തമുണ്ടായത്. റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന വേസ്റ്റിനും ഉണങ്ങിയ പുല്ലിനു മാണ് തീ പിടിച്ചത്. തീ പടര്‍ന്നത് വാഹനയാത്രക്കാരെയും കാല്‍നട യാത്രക്കാരെയും സമീപത്തെ വീട്ടുകാരെയും ഏറെ പരിഭ്രാന്തരാക്കി. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. മാംസാവശിഷ്ടങ്ങളും മറ്റുമടങ്ങുന്ന വേസ്റ്റ് കത്തിയതിനാല്‍ കടുത്ത ദുര്‍ഗന്ധമാണ് പ്രദേശമാകെ പരന്നു കൊണ്ടിരിക്കുന്നത്.

ഇന്ന് വൈകീട്ട് 3.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഈ ഭാഗത്ത് സ്ഥിരമായി ഇത്തരത്തിലുള്ള തീപിടുത്തങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, റോഡരികില്‍ വലിയതോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഒഴിവാക്കാത്തത് പലതരത്തിലൂള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു തന്നെ ഇടയാക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ ഇത്തരത്തില്‍ തീപിടുത്തമുണ്ടായിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.