കോട്ടക്കലില്‍ പുല്‍ക്കാടിന്‌ തീപ്പിടിച്ചു

kottakkal copyകോട്ടക്കല്‍: പുതുപ്പറമ്പില്‍ പുല്‍ക്കാടിന്‌ തീപിടിച്ചത്‌ പരിഭ്രാന്തി പരത്തി. വനിത പോളിടെക്‌നിക്‌ കോളജിന്‌ സമീപം രാവിലെ 11 മണിയോടെയാണ്‌ തീപടര്‍ന്നത്‌. ഉടന്‍ നാട്ടുകാര്‍ ഫയര്‍ ഫോയ്‌സിന്റെ സഹായം തേടി. മലപ്പുറത്തു നിന്നെത്തിയ ഒരു യൂണിറ്റ്‌ ഫയര്‍ഫോയ്‌സാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌.