ബന്ധുനിയമനം: ഇപി ജയരാജനെ ഒന്നാം പ്രതിയായി കേസെടുത്തു

തിരു:  എറെ വിവാദമായ ബന്ധുനിയമനത്തില്‍ മുന്‍ വ്യവസായമന്ത്രിയും
സിപിഐഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
ഈ കേസില്‍ രണ്ടാം പ്രതിയായി കണ്ണുര്‍ എംപി ശ്രീമതിടീച്ചറുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയായും, അഢീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയായുമാണ് വിജലന്‍സ് എഎഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ജയരാജന്‍ രണ്ടും മൂന്നും പ്രതികളുമായി ഗുഡാലോചന നടത്തി തന്റെ പദവി ദുരുപയോഗം ചെയ്ത് നിയമനം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്
ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നാളെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്റര്‍പ്രൈസസ് ഡയറക്ടറായി ശ്രീമതിയുടെ മകനും തന്റെ ഭാര്യസഹോദരി മകനുമായ സുധീര്‍ നമ്പ്യാരെ നിയമിച്ച സംഭവമാണ് വിവാദമായത്. തുടര്‍ന്ന് സിപിഎം ജയരാജനോട് മന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ ആവിശ്യപ്പെടുകയായിരുന്നു.