ഏഴായിരം രൂപ പിഴയടച്ചു: കലാഭവന്‍ മണിക്ക് വള തിരിച്ചു കിട്ടി

ഇരുമ്പ് വള സ്വര്‍ണ്ണമാക്കിയതെന്ന് കസ്റ്റംസ് അംഗീകരിച്ചു
Kalabhavan-Mani22കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് വിഭാഗം പിടി്‌ച്ചെടുത്ത് കലാഭവന്‍ മണിയുടെ സ്വര്‍ണ്ണവള തിരിച്ചു നല്‍കി. 5000 രൂപ ഫൈനും 2000 രൂപ പെനാള്‍റ്റിയുമായി 7000 രൂപ അടച്ച ശേഷമാണ് മണിക്ക് വള വിട്ട് നല്‍കിയത്.
വള നിര്‍മ്മി്ച്ച തട്ടാനുമായാണ് മണി കസ്റ്റംസ് അധികൃധരുടെ മുന്നിലെത്തിയത്

കുവൈറ്റിലേക്ക് പോകുമ്പോള്‍ കയ്യില്‍ സ്ഥിരം ധരിക്കാറുള്ള വള ഉണ്ടായിരുന്നെന്നും ഈ കാര്യം രേഖാമുലം അറിയിക്കാന്‍ മറന്നുപോയതാണെന്നും മണി കസ്റ്റംസിന് മൊഴി നല്‍കി. തുടര്‍ന്ന് അധികൃതര്‍ അന്നത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മണി വള ധരിച്ചിരുന്നതായി കണ്ടെത്തി. ഇതേ തൂടര്‍ന്ന് പിഴയീടാക്കി വള തിരിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ മണി അപമര്യാദയായി പെരുമാറി എന്ന് സൂപ്രണ്ടിന് കസറ്റംസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ എന്തു നടപടിയെടുത്തെന്ന് വ്യകത്മാക്കാന്‍ കസ്റ്റംസ് അധികൃതര്‍ തയ്യാറായിട്ടില്ല