പെര്‍മിറ്റില്ലാത്ത ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ

Story dated:Wednesday August 31st, 2016,07 36:am

ജയില്‍ ശിക്ഷയും, സൗദിയിലേക്ക് വിലക്കും അനുഭവിക്കേണ്ടിവരും

hajju1റിയാദ് : ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന ഹാജിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ സൗദി കര്‍ശനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ഹജ്ജ് പെര്‍മ്മിറ്റില്ലാത്തവര്‍ യാതൊരു കാരണവശാലും മക്കയില്‍ പ്രവേശിക്കരുതെന്ന് സൗദി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി

വിലക്ക് ലംഘിച്ച് മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയായിരിക്കും ലഭിക്കുക. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പിടിച്ചെടുക്കാനും തീരുമാനമുണ്ട്. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴിയീടാക്കാനും ഉടനെ തന്നെ നാടുകടത്താനും ഉത്തരവുള്ളതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത്തരത്തില്‍ പിടിക്കപ്പെട്ടവര്‍ക്ക് 10 വര്‍ഷത്തിന് സൗദിഅറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കുമുണ്ടാകും.
ഈ വര്‍ഷം 15 മില്യണ്‍ വിശ്വാസികള്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്. .തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് യാത്രക്കായി 18,000 ബസ്സുകളും 1696 കാറുകളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്‌