ബിരിയാണി വെച്ചതിന് പിഴ

ദില്ലി : ജെഎന്‍യു ക്യാമ്പസില്‍ അഡ്മിനിസട്രേഷന്‍ ബ്ലോക്കിന് സമീപം ബിരിയാണി വെച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ. ഇവിടുത്തെ നാല് വിദ്യാര്‍ത്ഥികള്‍ ഇവിടെ വെച്ച് ബിരിയാണിയുണ്ടാക്കിയെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നു ഇത് കഴിച്ചെന്നും പറഞ്ഞാണ് ഇവരോട് പിഴി അടക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുന്നത്.
ആറായിരം രൂപക്കും പതിനായിരത്തിനുമിടയിലുള്ള തുകകളാണ് പിഴയായി സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നത്. 10 ദിവസത്തിനകം പിഴയടക്കണമെന്നാണ് നിര്‍ദ്ദേശം.
ജൂണ്‍ 27ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ മോഹിത് കുമാര്‍ പാണ്ഡയുടെയും സതരൂപ ചക്രബര്‍ത്തിയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വിസിയുമായി സംസാരിക്കാന്‍ എത്തിയപ്പോള്‍ ആദ്യം അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോകാതിരിക്കുകയും പിന്നീട് വിസിക്ക് സ്ഥലത്തെത്തേണ്ടി വരികയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ബിരിയാണി വെച്ചു എന്ന ആരോപണം ഉണ്ടായിരിക്കുന്നത്.
ക്യാമ്പസിനകത്ത് മുദ്രാവാക്യം വിളിക്കുന്നതിനും വിലക്കുകളുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു.