ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും, നികുതിയും വര്‍ദ്ധിപ്പിക്കുന്നു; ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

Untitled-1 copyദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും നികുതിയും വര്‍ദ്ധിപ്പിക്കുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന്‌ വര്‍ഷത്തേക്ക്‌ കമ്മി ബജറ്റായിരിക്കും രാജ്യത്ത്‌ പ്രതിഫലിക്കുക എന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും, നികുതിയും വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്‌.

വെള്ളം, വൈദ്യുതി, ഫാസ്റ്റ്‌ ഫുഡ്‌ തുടങ്ങിയവയ്‌ക്ക്‌ ഈ വര്‍ഷം വിലവര്‍ധനവ്‌ രേഖപ്പെടുത്തും. കഴിഞ്ഞവര്‍ഷം നേരിയ വര്‍ദ്ധനവ്‌ ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ സബ്‌സിഡികള്‍ നിരക്ക്‌ വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ കാരണമായിട്ടുണ്ട്‌.

എണ്ണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന തകര്‍ച്ചയാണ്‌ ഗള്‍ഫ്‌ നാടുകളില്‍ സാമ്പത്തിക പ്രയാസം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. ഇതാദ്യമായാണ്‌ ഖത്തറില്‍ വാറ്റ്‌ അഞ്ച്‌ ശതമാനത്തിലേക്കെത്തുന്നത്‌. ഈ അവസ്ഥ ഖത്തറില്‍ പ്രവാസികളെ ഏറെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌. ഇതിനു പുറമെ ചിലവ്‌ ചുരുക്കലിന്റെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്‌.