Section

malabari-logo-mobile

താനൂരില്‍ കുട്ടികള്‍ക്കായി ചലചിത്രമേള

HIGHLIGHTS : താനൂര്‍:: രായിരിമംഗലം ഈസ്റ്റ്‌ ജി.എല്‍.പി.സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം

festivalതാനൂര്‍:: രായിരിമംഗലം ഈസ്റ്റ്‌ ജി.എല്‍.പി.സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 22ന്‌ ഞായറാഴ്‌ച നടക്കും. താനൂരിലെ സിനിമാ പ്രവര്‍ത്തകരുടേയും ആസ്വാദകരുടേയും കൂട്ടായ്‌മയായ `ദി പ്ലാറ്റ്‌ഫോം` ആന്‍ ഓപ്പണ്‍ തിയേറ്റര്‍ താനൂരുമായി സഹകരിച്ചാണ്‌ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്‌.

മജീദ്‌ മജീദിയുടെ ഇറാനിയന്‍ ചിത്രം ചില്‍ഡ്രന്‍സ്‌ ഓഫ്‌ ഹെവന്‍, അകീര കുറസോവയുടെ ജാപ്പനീസ്‌ ചിത്രങ്ങളായ സണ്‍ഷൈന്‍ ത്രൂ ദി റെയിന്‍, വില്ലേജ്‌ ഓഫ്‌ വാട്ടര്‍ മില്‍സ്‌, ആല്‍ബര്‍ട്ട്‌ ലമോറിസിയുടെ ഫ്രഞ്ച്‌ ചിത്രമായ റെഡ്‌ ബലൂണ്‍, അന്‍വര്‍ റഷീദിന്റെ മലയാള ചിത്രം ബ്രിഡ്‌ജ്‌, കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌ക്കാരത്തിനര്‍ഹമായ സിദ്ദാര്‍ഥ്‌ ശിവയുടെ 101 ചോദ്യങ്ങള്‍ എന്നിവയാണ്‌ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍. രാവിലെ 9.30നാണ്‌ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്‌. പ്രവേശനം സൗജന്യമായിരിക്കും. മലയാളം സബ്ബ്‌ടൈറ്റില്‍ ഉള്‍പ്പെടുത്തിയാണ്‌ പ്രദര്‍ശനമെന്ന്‌ ഭാരവാഹികളായ റാഫി താനൂര്‍, ഉണ്ണികൃഷ്‌ണന്‍ യവനിക, ഷയിന്‍ താനൂര്‍, താഹ പിലാശേരി, നിമേഷ്‌ താനൂര്‍, മനോജ്‌ പണിക്കര്‍, സൂരജ്‌ താനൂര്‍, ഷിഹാബ്‌ അമന്‍, രാജ്‌ താനൂര്‍, സുനീത്‌ ഗോപാല്‍ എന്നിവര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!