സിനിമാ ചിത്രീകരണം കാണുന്നതിനിടെ മതിലിടിഞ്ഞുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: സിനിമയുടെ ചിത്രീകരണം കാണുന്നതിനിടെ മതിലിടിഞ്ഞുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പയ്യോളി പെരുമാള്‍പുരം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 11 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഇന്ന് ഉച്ച ഭക്ഷണത്തിന് വിട്ട സമയത്താണ് സ്‌കൂളിന് സമീപം ചിത്രീകരണം നടന്നു വരുന്ന ബിജു മേനോന്റെ സിനിമയുടെ ഷൂട്ടിങ്ങ് കാണാന്‍ കൂട്ടികള്‍ കൂട്ടത്തോടെ മതിലില്‍ ചാരി നിന്നത്. ഈ സമയത്താണ് അപകടം സംഭവിച്ചത്.