ചലച്ചിത്ര നിര്‍മ്മാതാവ് വലിയവീട്ടില്‍ സിറാജ് (63)അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവ് വലിയവീട്ടില്‍ സിറാജ് (63)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.രാജമാണിക്യം, പ്രജാപതി, അപരിചിതന്‍, കാക്കി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

ആമാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികില്‍സയിലായിരുന്നു. ഖബറടക്കം ഇന്ന് മൂന്നിന് കലൂര്‍ നോര്‍ത്ത് എസ്ആര്‍എം റോഡിലെ തോട്ടതുപ്പടി ജുമാ മസ്ജിദില്‍ നടക്കും.