സംവിധായകന്‍ രാജേഷ്‌ പിള്ള അന്തരിച്ചു

M_Id_307367_Rajesh_Pillaiകൊച്ചി:സംവിധായകന്‍ രാജേഷ്‌ പിള്ള(41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രയില്‍ വെച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. ഏറെ നാളായി കരളിന്‌ അസുഖബാധിച്ചതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. മലയാള സിനിമയില്‍ നവതരംഗത്തിന്‌ തുടക്കമായ ട്രാഫിക്‌ എന്ന ഛിത്രത്തിന്റെ സവിധായകനാണ്‌. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മിലി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയാണ്‌ അവസാന ചിത്രം.

തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ ചികിത്സയ്‌ക്കിടെ അദേഹത്തിന്റെ ആവശ്യപ്രകാരം കൊച്ചിയിലെ ആശുപത്രിയിലേക്ക്‌ മാറ്റുകായയിരുന്നു. കരള്‍രോഗത്തോടൊപ്പം ന്യൂമോണിയയും പിടിപെട്ടതാണ്‌ മരണ കാരണം എന്നാണ്‌ റിപ്പോര്‍ട്ട്‌.