സംവിധായകന്‍ രഞ്ജിത്തിന്റെ അമ്മ അന്തരിച്ചു

Untitled-1 copyകോഴിക്കോട്: പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന്റെ അമ്മ പത്മാവതി അന്തരിച്ചു. 79 വയസ്സായിരുന്നു. പരേതനായ കരുമല ബാലകൃഷ്ണന്റെ (ആകാശവാണി- കോഴിക്കോട്) ഭാര്യയായിരുന്നു പത്മാവതി.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ (20-02-2015-വെള്ളി) യാണ് അന്ത്യം. വൈകിട്ട് നാലിന് പുതിയ പാലം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങ് നടക്കും.

പണിക്കല്‍ റോഡ് ഇംഗ്ലീഷ് സ്‌കൈനില്‍ താമസിച്ചുവരികയായിരുന്നു. രഞ്ജിത്തിനെ കൂടാതെ, രാജീവ്, അഡ്വക്കറ്റ് രാം കുമാര്‍ (ഹൈക്കോടതി), രഘുനാഥ്, അഡ്വക്കറ്റ് രാധിക (ഹൈക്കോടതി) എന്നിവരാണ് മക്കള്‍