Section

malabari-logo-mobile

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

HIGHLIGHTS : കൊച്ചി: തെന്നിന്ത്യന്‍ നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍

04-1428125779-jyothirmayi-amal-neeradകൊച്ചി: തെന്നിന്ത്യന്‍ നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇന്നു  രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണ്‌ . 2004 ലാണ് ജ്യോതിര്‍മയി ബാല്യകാല സുഹൃത്തായിരുന്ന നിഷാന്ത് ഹരികുമാറിനെ വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.

sameeksha-malabarinews

2000 ല്‍ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഇഷ്ടം, മീശാമാധവന്‍, എന്റെ വീട് അപ്പൂന്റെയും, പട്ടാളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ഭാവം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടി വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയിച്ചെങ്കിലും സജീവമാകാന്‍ കഴിഞ്ഞിരുന്നില്ല.

ബ്‌ലാക്ക് എന്ന ചിത്രത്തിന് ഛായാഗ്രഹകന്‍ ആയിക്കൊണ്ടാണ് അമല്‍ നീരദ് വെള്ളിത്തിരയില്‍ എത്തുന്നത്. ബിഗ് ബി എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തെത്തി. സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി അഞ്ച് സുന്ദരികള്‍(കുള്ളന്റെ ഭാര്യ) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇയ്യോബിന്റെ പുസ്തകമാണ് ഒടുവില്‍ തിയേറ്ററിലെത്തിയത്.

അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെയാണ് ഇരുവരും അടുത്തതും. ആ പ്രണയം ഗോസിപ്പുകോളത്തില്‍ വരുത്താതെ തന്നെ ഇരുവരും വിവാഹിതരുമായി. അമലിന്റെ ആദ്യവിവാഹമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!