സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍. സിനിമാരംഗത്തെ വനിതകള്‍ കുറച്ചുദിവസം മുമ്പ് മുഖ്യമന്ത്രിയെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.