മരണകിടക്കയിലെ കുരുന്നുകളുടെ ആഗ്രഹം വിജയ് സാധിച്ചുകൊടുത്തു

Untitled-2 copyചെന്നൈ: രക്താര്‍ബുദം ബാധിച്ച മൂന്ന് അനാഥകുട്ടികളുടെ അവസാനത്തെ ആഗ്രഹമായിരുന്നു ഇളയദളപതി വിജയ് യെ നേരില്‍ കാണണമെന്നും അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നതും. ആ ആഗ്രഹം അറിഞ്ഞ വിജയ് അത് സാധിച്ചു കൊടുത്തു.

ചെന്നൈയിലെ ഒരു അനാഥാലയിത്തില്‍ കഴിയുകയായിരുന്നു രക്താര്‍ബുദം ബാധിച്ച മൂന്ന് അനാഥ ബാല്യങ്ങള്‍. ഡോക്ടര്‍മാര്‍ പലവഴി നോക്കിയെങ്കിലും മരണത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മാത്രം കഴിയില്ലെന്നായി.

അര്‍ബുദം ജീവിതം കാര്‍ന്നെടുക്കുന്നതിനു മുമ്പേ കുരുന്നുകളോട് തങ്ങളുടെ ആഗ്രഹങ്ങളെന്താണെന്ന് ചോദിച്ചു. വിജയ് യെ പരിചയപ്പെടണമെന്നും ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്.