മതാചാരങ്ങളില്ലാതെ താരപ്പകിട്ടുകളില്ലാതെ സംവിധായകന്‍ സമീര്‍താഹിറും നീതുവം വിവാഹിതരായി

Sameer-Thahir-marriage530കൊച്ചി: സിനിമാലോകത്തിന് അപരിചതമായ മറ്റൊരു വിവാഹം കൂടി മലയാളസിനിമയില്‍ .പ്രശസ്ത സംവിധായകന്‍ സമീര്‍ താഹിറാണ് ഇന്ന് മതാചാരങ്ങളില്ലാതെ ലളിതാമായി എറണാകുളത്തെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായത്. എറണാകുളം സ്വദേശി നീതുവാണ് വധു.

ഇവര്‍ അധ്യാപികായാണ്. കഴിഞ്ഞ ഓന്നാം തിയ്യതിയാണ് പ്രശസ്ത നടി റീമ കല്ലുങ്ങലും സംവിധായകന്‍ ആഷിഖ് അബുവും ഇത്തരത്തില്‍ വിവാഹിതരായത്.

ഏറെ കാലത്തെ പ്രണയത്തിയത്തിനു ശേഷമാണ് നീതുവിന്റെയും സമീറിന്റെയും വിവാഹം. .

ബോളിവുഡില്‍ സിനിമോട്ടോഗ്രാഫിയില്‍ അത്ഭൂതങ്ങള്‍ കുറിച്ച സമീര്‍ അമല്‍ നീരദിന്റെ ബിഗ് ബിയിലുടെ മലയാള സിനിമയിലെത്തി. പിന്നീട് ഇദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചാപ്പാ കുരിശ് സൂപ്പര്‍ ഹിറ്റായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഏറെ ശ്രദ്ധിക്കപ്പെട്ട ദുല്‍ക്കര്‍ നായകനായ നീലാകാശം ചുവന്ന ഭൂമി പച്ച കടല്‍ എന്ന ചിത്രിം സംവിധാനം ചെയ്തത് സമീറാണ്.

 

ഫോട്ടോ കടപ്പാട്:indian cinimagallery