Section

malabari-logo-mobile

അഞ്ചാമത് വാഖ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം

HIGHLIGHTS : ദോഹ: ഇന്ത്യന്‍ ഫുട്ബാളിന് മലയാളികളുടെ അഭിമാനമായ ഐ എം വിജയന്റേയും ആസിഫ് സഹീറിന്റേയും സാന്നിധ്യത്തില്‍ അല്‍സമാന്‍

DohaOlympic1ദോഹ: ഇന്ത്യന്‍ ഫുട്ബാളിന് മലയാളികളുടെ അഭിമാനമായ ഐ എം വിജയന്റേയും ആസിഫ് സഹീറിന്റേയും സാന്നിധ്യത്തില്‍ അല്‍സമാന്‍ എക്‌ചേഞ്ച് ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത് വര്‍ണ ബലൂണുകള്‍ പറത്തി അഞ്ചാമത് വാഖ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചു. ടൂര്‍ണ്ണമെന്റില്‍ അണിനിരക്കുന്ന ടീമുകളുടെ വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ്  ചടങ്ങിന് കൊഴുപ്പേകി. ഇമാദി ഖത്തറും കള്‍ച്ചറല്‍ ഫോറവുമായുള്ള മത്സരത്തില്‍ ഒരു ഗോളിന് ഇമാദി ഖത്തര്‍ വിജയികളായി. രണ്ടാമത്തെ മത്സരത്തില്‍ കുനിയില്‍ എക്‌സ്പാര്‍ട്ട്‌സ് അസോസിയേഷന്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ഫൈസല്‍ സോക്കറിനെ പരാജയപ്പെടുത്തി.
മലയാളികളുടെ സെവന്‍സ് ഫുട്ബാളിന്റെ നേര്‍ക്കാഴ്ചയാണ് ഖത്തറില്‍ കാണാനാകുന്നതെന്നും ഇത്തരം ഫുട്ബാള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപിക്കുന്ന വാഖിനെ പോലുള്ള സംഘടനകള്‍ ഇന്ത്യന്‍ ഫുട്ബാളിന് കൂടി മുതല്‍ക്കൂട്ടാവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ആസിഫ് സഹീര്‍ പറഞ്ഞു.
ഉദ്ഘാടന മത്സത്തില്‍ പങ്കെടുത്ത ടീമുകളെ ഐ എം വിജയന്‍ പരിചയപ്പെട്ടു. മാര്‍ച്ച് പാസ്റ്റില്‍ വിജയിച്ച കുനിയില്‍ എക്‌സ്പാര്‍ട്ട്‌സ് അസോസിയേഷനുള്ള കാഷ് അവാര്‍ഡ് ചടങ്ങില്‍ ഐ എം വിജയനും മെസ്സിയെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച സല്‍മാന്‍ സുബൈറിനുള്ള മെമന്റോ ആസിഫ് സഹീറും സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങുകളുടെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റും ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടര്‍ ശംസുദ്ദീന്‍ ഒളകര നിര്‍വഹിച്ചു. കെ മുഹമ്മദ് ഈസ്സ, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി  വി ടി ഫൈസല്‍, അല്‍ഫനൗസ്  ജനറല്‍ മാനേജര്‍ ബഷീര്‍ കുനിയില്‍, ജി ആര്‍ സി മാസ്റ്റേഴ്‌സ് വി കെ അബ്ദുല്ല, കണ്ണിയത്ത് അബ്ദുല്ലത്തീഫ്, ബാലന്‍, മഷ്ഹൂദ് തിരുത്തിയാട്, ഹംസ പാലക്കാട്, മുസ്തഫ സ്റ്റാര്‍ കാര്‍ വാഷ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യംവെച്ച് വാഴക്കാട് പഞ്ചായത്തിലെ ഖത്തറിലുള്ള പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയാണ് വാഖ്. ഫുട്ബാളില്‍ നിന്ന് ലഭ്യമാകുന്ന വരുമാനംകൊണ്ട് വാഴക്കാട് മെഡിക്കല്‍ഷോപ്പ് തുടങ്ങുകയും ഈ മാസം അവസാനത്തില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുകയും  ചെയ്യും. വാഖ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ജനറല്‍ സെക്രട്ടറി കെ കെ സിദ്ദീഖ്, വൈസ് പ്രസിഡന്റ് ടി പി അക്ബര്‍, സെക്രട്ടറി ടി പി അശ്‌റഫ്, ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് വട്ടപ്പാറ, ജനറല്‍ കണ്‍വീനര്‍ സുഹൈല്‍ കൊന്നക്കോട്, അബ്ദുറഹ്മാന്‍ കാളൂര്‍, ടി കെ ജമാലുദ്ദീന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!