Section

malabari-logo-mobile

അര്‍ജന്റീനയും ഹോളണ്ടും സെമിയില്‍

HIGHLIGHTS : രണ്ട് നേരിയ ജയത്തിലൂടെ അര്‍ജന്റീനയും ഹോളണ്ടും ബ്രസീലിയന്‍ ലോകകപ്പിന്റെ സെമിയില്‍ കടന്നു. പകരക്കാനായിറങ്ങി രക്ഷകനായി മാറിയ ഗോള്‍കീപ്പര്‍ ടിം ക്രൂളിന...

2400624_big-lndരണ്ട് നേരിയ ജയത്തിലൂടെ അര്‍ജന്റീനയും ഹോളണ്ടും ബ്രസീലിയന്‍ ലോകകപ്പിന്റെ സെമിയില്‍ കടന്നു. പകരക്കാനായിറങ്ങി രക്ഷകനായി മാറിയ ഗോള്‍കീപ്പര്‍ ടിം ക്രൂളിനോട് ഹോളണ്ട് ആരാധകര്‍ക്ക് നന്ദി പറയാം ഈ ലോകകപ്പിലെ പുത്തന്‍ സൂര്യോദയമായ കോസ്‌റ്റോറിക്കയെ ക്വാര്‍ട്ടറില്‍ മറികടക്കാനായത് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ടീം ക്രൂളിന്റെ അവസ്മരണീയങ്ങളായ രണ്ട് സേവുകളുടെ ബലത്തിലാണ്. കളിയൂടെ 120 മിനിറ്റിലും ഗോളുകള്‍ നേടാനാവാതെ പോയ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് വാന്‍പേഴ്‌സിയുടെ ഓറഞ്ചുപട സെമി കളിക്കാന്‍ യോഗ്യത നേടിയത്.
ഹോളണ്ടിനു വേണ്ടി വാന്‍പേഴ്‌സി, ആര്യന്‍ റോബന്‍, വെസ്ലി സ്‌നൈഡര്‍ ക്യൂറ്റ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ മറുഭാഗത്ത് ബോര്‍ഗസ്, ഗോണ്‍സാലസ്, ബൊലാനസ് എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. റൂയിസിന്റെയും ഉമാനയുടെയും കിക്കുകള്‍ ക്രൂള്‍ തട്ടിയകറ്റുകയായിരുന്നു.

ഇന്നലത്തെ ആദ്യ ക്വാര്‍ട്ടറില്‍ കളിയുടെ എട്ടാം മിനിറ്റില്‍ ഹിഗ്വായന്‍ നേടിയ ഗോളിന്റെ ബലത്തില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച അര്‍ജന്റീന 24 വര്‍ഷങ്ങള്‍ക്കുശേഷം സെമിഫൈനല്‍ പ്രവേശനം നേടി. ബെല്‍ജിയന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി വഴിതെറ്റി വന്ന പന്ത് ചിന്തിക്കാനൊരു സമയം നല്‍കാെതെ ഹിഗ്വെയന്‍ നിറയൊഴിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗോള്‍ വീണതോടെ ബെല്‍ജിയം ഈ ലോകകപ്പില്‍ ഇതുവരെ കാത്ത പോരാട്ടവീര്യം മറുന്നുപോകുകയായിരുന്നു.

sameeksha-malabarinews

സാവോപോളയില്‍ നടക്കുന്ന സെമിയില്‍ അര്‍ജന്റീനയുടെ എതിരാളി ഹോളണ്ടാണ്. ലയണന്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയും, ആര്യന്‍ റോബന്റെ ഹോളണ്ടും ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ ശൈലികളില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകഫുട്‌ബോള്‍ ആരാധകര്‍ക്കത് അത്യപൂര്‍വ കാല്‍പന്തുവിരുന്നാവും എന്നാശിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!